രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് നടന് മോഹന്‍ലാല്‍ രംഗത്ത്. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സത്യത്തിന്റെ ഇന്ത്യക്കുവേണ്ടി ഒരു ബിഗ് സല്യൂട്ട് എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന് തലക്കെട്ടു നല്‍കിയിരിക്കുന്നത്. ഒരു സത്യസന്ധമായ ഇന്ത്യയ്ക്കു വേണ്ടിയാണ് നോട്ട് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാര്‍ഥമായി നടത്തിയ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്ന നോട്ട് നിരോധനമെന്നും പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നിലേക്കു നിര്‍ത്തിയെന്നും താരം ബ്ലോഗില്‍ പറഞ്ഞു.
കള്ളപ്പണവും കള്ളനോട്ടുമായി തിളയ്ക്കുന്ന സമാന്തര സാമ്പത്തിക ലോകം ഇവിടെ നിലനില്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. വ്യക്തികളെയല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും ആരാധനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിനു വേണ്ടി അല്പം വരി നില്ക്കാന് ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. വരിനില്ക്കുന്നതിന്റെ വിഷമം നിങ്ങള്‍ക്കെന്തറിയാം എന്നു മറുചോദ്യം താന്‍ കേള്‍ക്കുന്നുണ്ടെന്നും കേരളത്തിലും ഇന്ത്യയിലും വിദേശത്തും എല്ലായിടത്തും എല്ലാവരെയുംപോലെ വരിനിന്നാണ് താന്‍ ആവശ്യങ്ങള്‍ നിവര്ത്തിക്കുന്നതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.
ബ്ലോഗിന്റെ പൂര്‍ണരൂപം കാണാം: