ലാൽസലാം ലാലിസത്തിന് കനത്ത പ്രഹരം; മോ​ഹ​ന്‍​ലാ​ല്‍ നി​യ​മം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍; സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ അ​ക​ത്തെ​ന്ന് കോ​ട​തി


കൊ​ച്ചി: ച​രി​ഞ്ഞ നാ​ട്ടാ​ന​യു​ടെ കൊ​മ്പാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ന​ക്കൊ​മ്പ് കേ​സി​ല്‍ ന​ട​ൻ മോ​ഹ​ന്‍​ലാ​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍.

എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ ഇ​ള​വ് ന​ല്‍​കു​മോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കേ​സി​ല്‍ പ്ര​തിയായ ശേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ആ​ന​ക്കൊ​മ്പി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ല്‍​കി​യ​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ല്‍ ആ​യേ​നെ എ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

ച​രി​ഞ്ഞ നാ​ട്ട​ന​യു​ടെ കൊ​മ്പാ​ണ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് മോ​ഹ​ന്‍​ലാ​ലും കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. ഇ​ത് വൈ​ല്‍​ഡ് ലൈ​ഫ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ലി​ന്‍റെ വാ​ദം.

ആ​ന​ക്കൊ​മ്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍ ഹ​ര്‍​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് മോ​ഹ​ന്‍​ലാ​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment