എ​ടാ മോ​നേ… ല​വ് യു… ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യൊരു ചിത്രം

മ​ല​യാ​ള​ത്തി​ന്‍റെ താ​ര​രാ​ജാ​വാ​ണ് മോ​ഹ​ന്‍​ലാ​ലെ​ങ്കി​ല്‍ യു​വ​ത​ല​മു​റ​യു​ടെ ഹ​ര​മാ​ണ് ഫ​ഹ​ദ് ഫാ​സി​ല്‍. മോ​ഹ​ൻ​ലാ​ൽ എ​ന്ന താ​ര​ത്തി​നോ​ട് ആ​രാ​ധ​ക​ര്‍​ക്ക് മാ​ത്ര​മ​ല്ല താ​ര​ങ്ങ​ള്‍​ക്കും വ​ലി​യ ആ​രാ​ധ​ന​യാ​ണ്. അ​ക്കൂ​ട്ട​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ ഒ​രു​പാ​ടി​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​ണ് ഫ​ഹ​ദ് ഫാ​സി​ല്‍.

ഫ​ഹ​ദി​നോ​ടും മോ​ഹ​ന്‍​ലാ​ലി​നും അ​തേ സ്നേ​ഹ​മു​ണ്ട്. ഇ​പ്പോ​ഴി​താ മോ​ഹ​ൻ​ലാ​ലും ഫ​ഹ​ദും ചേ​ർ​ന്നു​ള്ള പു​തി​യ ചി​ത്രം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ. മോ​ഹ​ൻ​ലാ​ലി​നെ ഫ​ഹ​ദ് കെ​ട്ടി​പ്പി​ടി​ച്ച്‌ ചും​ബി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

എ​ടാ മോ​നേ… ല​വ് യു… ​എ​ന്ന ക്യാ​പ്ഷ​ന്‍ ന​ല്‍​കി​യാ​ണ് മോ​ഹ​ൻ​ലാ​ല്‍ ചി​ത്രം പ​ങ്കു​വ​ച്ച​ത്. താ​ര​രാ​ജാ​വ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ചി​ത്രം നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യി. ചി​ത്ര​ത്തി​നൊ​പ്പം ആ​വേ​ശ​ത്തി​ലെ എ​ട മോ​നേ… ഡ​യ​ലോ​ഗ് വീ​ണ്ടും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും ചി​ത്ര​ത്തി​നു താ​ഴെ ക​മ​ന്‍റു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment