താരങ്ങളെ ഒപ്പം കിട്ടിയാല്‍ ഫാന്‍സ് വെറുതെ വിടുമെന്ന് വിചാരിക്കേണ്ട. ആരാധന മൂത്ത അവര്‍ എന്തെക്കെ ചെയ്യുമെന്ന് പറയാനുമാവില്ല. കഴിഞ്ഞദിവസം ആരാധകരുടെ ഇടയില്‍ നിന്ന് യുവനടന് ടോവിനോയെ കൂട്ടത്തില്‍ നിന്നൊരാള്‍ പിറകില്‍ നിന്ന് പിച്ചിയതും, ഇതില്‍ പ്രകോപിതനായ ടൊവിനോ ആരാധകനെ തെറി വിളിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചേര്‍ന്നുനിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരിക്കുന്നു. വിദേശത്തു നിന്നുള്ള ഒരു വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഒരു ആരാധകന് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ദേഷ്യ ഭാവത്തില്‍ ലാല്‍ നോക്കുന്നത് വീഡിയോയില്‍ കാണാം.
മമ്മൂട്ടി ഫാന്‍സാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതും പ്രചരിപ്പിക്കുന്നതും എന്നതാണ് ഏറെ രസകരമായ കാര്യം. ഇത് ഞങ്ങളുടെ ഏട്ടന് അല്ലെന്നും ഞങ്ങടെ ഏട്ടന്റെ ഉമ്മവെപ്പ് ഇതല്ലെന്നും അവര്‍ പരിഹസിക്കുന്നു. ഇതാണോ കംപ്ലീറ്റ് ആക്ടറിന്റെ ആരാധക സ്നേഹമെന്ന് ചോദിച്ചവരും ഉണ്ട്. മോഹന്‍ലാല്‍ ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യുന്നയാളാണ് എന്ന് പറയുന്ന ആരാധകര്‍ എവിടെയെന്നാണ് ചിലരുടെ സംശയം. മമ്മൂട്ടി ആരാധകരെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോകളും അവര്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു. വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്യുന്നത്.