ആറ്റിങ്ങൽ: തരിശുഭൂമിയിൽ കൃഷിയിറക്കി മോഹൻലാൽ ഫാൻസിന്റെ വേറിട്ട ജന്മദിനാഘോഷം. ആറ്റിങ്ങൽ നഗരസഭയിലെ പതിനാറാം വാർഡിലെ പെരുമാൾ മഠം ഏലയിലാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി പ്രവർത്തകർ തരിശുനിലത്ത് കൃഷി ഇറക്കിയത്.
ഞാറുനടീലിന്റെ ഉദ്ഘാടനം ബി.സത്യൻ എംഎൽഎ നിർവഹിച്ചു. ഓണക്കാലത്ത് വിളവെടുത്ത് നെല്ല് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകാനാണ് ഫാൻസിന്റെ ലക്ഷ്യം.ചടങ്ങിൽ കൗൺസിലർ പ്രിൻസ് രാജ്, ഭാരവാഹികളായ അനൂപ് ചക്കു, ഉണ്ണി, ഹരി തുടങ്ങിയവർ പങ്കെടുത്തു.