പേരൂർക്കട: മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മനസുവച്ചതോടെ തന്പാനൂർ സ്റ്റേഷനിലെ പോലീസുകാർക്ക് താൽക്കാലികാശ്വാസമായി. ഇനി ഫയലുകൾ നനയില്ല, മഴനനഞ്ഞ് ഡ്യൂട്ടിനോക്കേണ്ടിയും വരില്ല. അരിസ്റ്റോ ജംഗ്ഷനിലെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടാണ് തന്പാനൂർ സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്കു താൽക്കാലിക പരിഹാരം കണ്ടത്. ഫാൻസ് അസോസിയേഷൻ പണം ചെലവിട്ട് 20 ഓളം ഷീറ്റുകളാണ് തകർന്ന മേൽക്കൂര നീക്കി സ്ഥാപിച്ചത്.
നിലവിൽ മേൽക്കൂര ചോർന്നൊലിച്ച് മഴവെള്ളം വീണ് ഉള്ളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു സ്റ്റേഷൻ. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. സ്റ്റേഷന്റെ മേൽക്കൂര പൂർണമായും മാറ്റി ഷീറ്റ് പാകിയിട്ടില്ലെങ്കിലും പ്രധാനപ്പെട്ട ഓഫീസുകൾക്കുള്ളിൽ ഇനി മഴവെള്ളം വീഴില്ല എന്ന ആശ്വാസമുണ്ട് പോലീസുകാർക്ക്. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ചെയ്ത സഹായം നന്ദിയോടെ ഓർക്കുകയാണ് ജീവനക്കാർ. അതേസമയം പോലീസിലെ ഉന്നതോദ്യോഗസ്ഥർ തന്പാനൂർ സ്റ്റേഷന്റെ വിഷയം അറിഞ്ഞ് സ്ഥലം സന്ദർശിച്ചുവെങ്കിലും നടപ്പാക്കപ്പെട്ടിരുന്നില്ല. സ്റ്റേഷനുവേണ്ടി പുതിയ സ്ഥലം കണ്ടെ ത്തിയെങ്കിലും അവിടെ പണി തുടങ്ങിയിട്ടുമില്ല. ഈയൊരു സാഹചര്യത്തിലാണ് ഫാൻസ് അസോസിയേഷന്റെ സഹായഹസ്തം