പ്രളയം കരയിച്ച കേരളജനകയ്ക്കുള്ള സഹായം നടൻ മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ രണ്ടാം ഘട്ട സഹായമെത്തിക്കുന്നതിന്റെ ഭാഗമായി വെല്ലിംഗ്ടണ് ഐലന്റിലെ കളക്ഷൻ സെന്ററിലെത്തിയ താരത്തോട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യമുന്നയിച്ചിരുന്നു.
എന്നാൽ ഈ ചോദ്യം കേട്ട് പ്രകോപിതനായ മോഹൻലാൽ ചാനൽ റിപ്പോർട്ടറോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽമീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ക്ഷമ ചോദിക്കുകയാണ് നടൻ മോഹൻലാൽ.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം മാധ്യമപ്രവർത്തകനോട് മാപ്പ് പറഞ്ഞത്. സുഹൃത്തെ എനിക്ക് നിങ്ങളുടെ മുഖം ഓർമയില്ല എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനൊരു കുറിപ്പെന്നും വ്യക്തമാക്കുന്നു. ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻ തക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ.
ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായതെന്നു പറയുന്ന മോഹൻലാൽ അവിടെ നടക്കുന്ന ആ കർമ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽ നിന്നും ഉണ്ടായതെന്നും വ്യക്തമാക്കി.
എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുകയെന്ന് പറഞ്ഞാണ് താരം ക്ഷമാപണം നടത്തിയത്. കൂടാതെ എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല. നമ്മൾ ഇനിയും കാണേണ്ടവരാണ് നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടി പറയേണ്ടതുമാണെന്ന് പറഞ്ഞാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം