മെഴുകുതിരി കത്തിക്കല്‍ നിര്‍ത്താം; നിയമം ശക്തമാക്കാനുള്ള വഴിയാണ് ആലോചിക്കേണ്ടത്; മോഹന്‍ലാല്‍

LLL600കൊച്ചിയില്‍ പ്രമുഖ നടിയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക പോസ്റ്റ്. ” ഒരു സ്ത്രീയ്‌ക്കെതിരെ ഇത്തരം ഒരു നിഷ്ഠൂരത നടന്നുവെന്നു കേള്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്കെല്ലാം മാതൃകാ പരമായ ശിക്ഷ നല്‍കണം. കാരണം ഇവരെല്ലാം മൃഗങ്ങളേക്കാള്‍ അധപതിച്ചവരാണ്. ഇത്തരം മനുഷ്യരെ മനുഷ്യരായി കാണാനാവില്ല. ഈ സമയത്ത് മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള ഐക്യദാര്‍ഢ്യത്തിനു പകരം നിയമം ശക്തിപ്പെടുത്താനുള്ള വഴികളാണ് തേടേണ്ടത്. ഇത്തരം ക്രൂരതകള്‍ ചെയ്യുന്നതില്‍ നിന്ന് ഇത്തരക്കാരെ ഭയപ്പെടുത്താന്‍ പര്യപ്തമായ നിയമമാണ് നമുക്ക് വേണ്ടത്. ഈ ദുരവസ്ഥയില്‍ എന്റെ ഹൃദയം അവളോടൊപ്പമാണ്. നീതി ഒട്ടും വൈകാതെ തന്നെ നടപ്പിലാകും എന്നു പ്രത്യാശിക്കാം.” ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
600

Related posts