മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വമെടുത്ത് മോഹൻലാൽ. ബറോസ് സിനിമയിലൂടെ സംവിധായകനായി മോഹൻലാൽ മാറിയതിനാലാണ് ഫെഫ്ക താരത്തിന് അംഗത്വം നൽകിയത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായതിന്റെ സന്തോഷം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
സംവിധായകൻ സിബി മലയിലും മോഹൻലാലിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരഞ്ഞ പൂക്കളിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലിയും ചേർന്നാണ് താരത്തിന് അംഗത്വം നൽകിയത്.