കൊച്ചിന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയിരിക്കുകയാണ് ഇന്ന് രാവിലെ. മീശ വടിച്ച്, സ്ലിം ആയ ചെറുപ്പമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് രാവിലെ കൊച്ചിയില്‍ പറന്നിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍. വെള്ളിയാഴ്ച്ച രാവിലെയാണ് ലാല്‍ നെടുമ്പാശേരിയില്‍ പുതിയ രൂപത്തില്‍ വന്നിറങ്ങിയത്. ചെന്നൈയില്‍ ഒരു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞദിവസമായിരുന്നു അദേഹം പുതിയ രൂപം വെളിപ്പെടുത്തിയത്.
ഒടിയന് എന്ന ചിത്രത്തിനായി പതിനെട്ടു കിലോയോളം ശരീര ഭാരം കുറച്ചു മുപ്പതുകാരനായ ഒടിയന് മാണിക്യന്റെ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയത് കണ്ടു ഞെട്ടിത്തരിച്ചു നോക്കി നില്‍ക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും. ഈ വേഷപ്പകര്‍ച്ചയ്ക്കായി മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിരുന്നു. രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാമെങ്കിലും തങ്ങളുടെ ലാലേട്ടന് ഇങ്ങനെയല്ല, ഇത് ലാലേട്ടന്റെ ഡ്യൂപ്പായ മദന്ലാലാണെന്നും ആളുകള്‍ പറയുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് ഇതേപോലെ മറ്റൊരു ചിത്രം പ്രചരിച്ചിരുന്നു.