കേരളത്തെ കരയിച്ച മഹാപ്രളയം അവസാനിച്ചുവെങ്കിലും ശേഷമുള്ള കഷ്ടതകൾ അവസാനിക്കുന്നില്ല. ഇതിനൊരു കൈത്താങ്ങായി വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നയാളാണ് നടൻ മോഹൻലാൽ. ഇപ്പോഴിത ഇതിനോടബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ഒരു ചാനൽ റിപ്പോർട്ടറെ താരം വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ കത്തിപ്പടരുന്നത്.
വെല്ലിംഗ്ടണ്‍ ഐലന്റിലെ കളക്ഷൻ സെന്ററിലെത്തി ദുരിതബാധിതകൾക്കുള്ള അവശ്യവസ്തുക്കൾ നൽകുവാനെത്തിയതായിരുന്നു താരം. ഇതേ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കിടെ ഒരു മാധ്യമപ്രവർത്തകൻ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ച് ചോദ്യമുന്നയിച്ചു. എന്നാൽ ഇതിനു മറുപടിയായി മോഹൻലാൽ പറഞ്ഞു.
“മോനെ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കുവാൻ. നല്ലൊരു കാര്യത്തെ കുറിച്ചു പറയുമ്പോൾ. കന്യാസ്ത്രിയെ എന്തു ചെയ്യണം. അതും ഇതുമായ് എന്താണ് ബന്ധം. നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ. ഇതൊക്കയാണോ ചോദിക്കുന്നത്. അതൊരു പൊതുവികാരമാണോ ഇത്രെയും വലിയ പ്രോബ്ലം നടക്കുമ്പോൾ’. ഇത്രെയും പറഞ്ഞ് താരം നടന്നകന്നു.
പ്രളയക്കെടുതിയിൽ വലയുന്നവരെ സഹായിക്കുവാൻ താരം മുമ്പ് ഇരുപതിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തിരുന്നു.