മോ​ഹ​ന്‍​ലാ​ല്‍ അ​ഴി​ഞ്ഞാ​ടി​യാ​ണ് അന്ന് അ​ഭി​ന​യി​ച്ച​ത്; കമൽ

അ​യാ​ള്‍ ക​ഥ എ​ഴു​തു​ക​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി ആ​ദ്യം സൗ​ന്ദ​ര്യ​യെ​യാ​ണ് കാ​സ്റ്റ് ചെ​യ്തി​രു​ന്ന​ത് എന്ന് സംവിധായകൻ കമൽ. ആ ​സ​മ​യ​ത്താ​ണ് അ​വ​ര്‍ മ​രി​ച്ച​ത്. പി​ന്നെ​യാ​ണ് നാ​യി​ക​യെ മാ​റ്റി​യ​ത്. ഏ​ത് നാ​യി​ക​യാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന് ചേ​രു​ന്ന​തെ​ന്ന് ന​ടി സ​രി​ത​യോ​ടാ​ണ് ഞാ​ന്‍ അ​ന്വേ​ഷി​ച്ച​ത്.

അ​ങ്ങ​നെ അ​വ​ര്‍ തെ​ലു​ങ്കി​ലെ വ​ലി​യ നാ​യി​ക​യാ​യ മ​ന്ത്ര​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഞാ​ന്‍ മ​ന്ത്ര​യെ വി​ളി​ച്ചു. എ​ന്‍റെ ചി​ത്ര​മാ​യ​തു​കൊ​ണ്ട് മ​ന്ത്ര അ​ഭി​ന​യി​ക്കാ​മെ​ന്ന് വാ​ക്ക് ന​ല്‍​കി. പ​ക്ഷെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും മ​ന്ത്ര​യു​ടെ​യും ഡേ​റ്റു​ക​ള്‍ ത​മ്മി​ല്‍ ചേ​ര്‍​ന്നി​ല്ല. അ​ങ്ങ​നെ അ​ത് ഒ​ഴി​വാ​യി പോ​യി. അ​ങ്ങ​നെ​യാ​ണ് ഒ​ടു​വി​ല്‍ കൗ​സ​ല്യ (ന​ന്ദി​നി) നാ​യി​ക​യാ​യ​ത്.

സി​നി​മ​യു​ടെ ആ​ദ്യ​ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് മു​ത​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​ക​ട​നം അ​സാ​ധ്യ​യ​മാ​യി​രു​ന്നു. ആ ​സി​നി​മ​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​ഴി​ഞ്ഞാ​ടി​യാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ത്ര​യും മി​ക​വു​റ്റ​താ​യി​രു​ന്നു. അ​ന്ന് ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ മോ​ണി​റ്റ​റു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് താ​ര​ങ്ങ​ളെ​കൊ​ണ്ടു വീ​ണ്ടും അ​ഭി​ന​യി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു. സ്‌​ക്രീ​നി​ല്‍ എ​ന്തു​വ​ര​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് മോ​ഹ​ന്‍​ലാ​ലി​ന് കൃ​ത്യ​മാ​യ ധാ​ര​ണ ഉ​ണ്ട് എ​ന്ന് ക​മ​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment