അങ്ങനെ മോഹൻലാലിന്റെ മകൻ പ്രണവും മലയാള സിനിമയുടെ സ്വന്തമായി മാറി. നീണ്ട കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലേക്കെത്തിയ ആദിക്ക് മികച്ച സ്വീകരണമാണ് ആരാധകരും സിനിമാലോകവും നൽകിയത്.
താരപുത്രനെന്ന നിലയിൽ നേരത്തെ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചിരുന്നത്. ആദി റിലീസായപ്പോഴും അതു തുടരുകയാണ്. പ്രിവ്യൂ ഷോയ്ക്ക് മാത്രമല്ല, തിയറ്ററുകളിലേക്ക് എത്തിയപ്പോഴും സുചിത്രയും മോഹൻലാലും ആദി കണ്ടു. അജോയ് വർമയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ മുംബൈയിലാണ്. അവിടെവച്ചാണ് അദ്ദേഹം സിനിമ കണ്ടത്.
ആന്റണി പെരുന്പാവൂരിന്റെ ഭാര്യക്കൊപ്പമാണ് സുചിത്ര സിനിമ കണ്ടത്. മോഹൻലാലിന്റെയും സുചിത്രയുടെയും മകനായ അപ്പു ഇപ്പോൾ ആദിയാണ്. ആരാധകർ മാത്രമല്ല, ആദിയെക്കുറിച്ച് വാചാലരാവുന്നത്. പ്രണവിന്റെ അമ്മയായ സുചിത്രയുമുണ്ട് അക്കൂട്ടത്തിൽ.
നന്നായിട്ടുണ്ട്, രണ്ടാമത്തെ തവണയാണ് കാണുന്നത്. ഇഷ്ടപ്പെട്ടു. കണ്ടിട്ട് മതിയാവുന്നില്ല, അതോണ്ടാണ് വീണ്ടും കാണുന്നത്. നാച്ചുലറായി ചെയ്തിട്ടുണ്ട്. അപ്പു അവനായിത്തന്നെയാണ്അ ഭിനയിച്ചിട്ടുള്ളത്. അവന് താൽപര്യമുള്ള കാര്യങ്ങൾ തന്നെയാണ് സിനിമയിൽ കാണുന്നത്-സുചിത്ര പറയുന്നു. ആന്റണി പെരുന്പാവൂരിന്റെ ഭാര്യക്കൊപ്പം സിനിമ കാണാനെത്തിയ സുചിത്രയുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.