കാഷ്മീരില്‍ നാല്‍പ്പതിലധികം ജവാന്മാര്‍ വീരമൃത്യു വരിച്ചു എന്ന വാര്‍ത്തയാണ് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് രാജ്യം കേട്ടത്. രാജ്യസ്‌നേഹമുള്ള ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമായിരുന്നു ആ വാര്‍ത്ത. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും സംഭവത്തെ അപലപിച്ചും നിരവധിയാളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു.
സമാനമായ രീതിയില്‍ മലയാളത്തിലെയും താരങ്ങളില്‍ പലരും ആക്രമണത്തില്‍ വേദനയും ദുഖവും രേഖപ്പെടുത്തി രംഗത്തെത്തി. കേണല്‍ പദവിയുള്ള വ്യക്തിയെന്ന നിലയിലും പട്ടാള ചിത്രങ്ങള്‍ ഒന്നിലധികം ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയിലും മോഹന്‍ലാലിന്റെയും പട്ടാള ചിത്രങ്ങള്‍ക്ക് സംവിധാനം നിര്‍വഹിച്ച വ്യക്തിയെന്ന നിലയില്‍ മേജര്‍ രവിയുടെയും വാക്കുകള്‍ കൂട്ടത്തില്‍ ശ്രദ്ധേയമായി.
ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ധീര ജവാന്മാരെ അനുസ്മരിച്ചത്. ‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരിച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം’. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കുറച്ചുകൂടി വൈകാരികമായാണ് മേജര്‍ രവി പ്രതികരിച്ചത്. കൂടെയുള്ളവരുടെ മരണത്തിന് പകരം ചോദിക്കുമെന്നാണ് ഓരോ പട്ടാളക്കാരനും ആഗ്രക്കുന്നതെന്ന് മേജര്‍ രവി പറഞ്ഞു. ഒരു ചാനലിനോടാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ഇന്ത്യന്‍ പട്ടാളത്തിന്റെ കരുത്ത് ലോകം കാണാന്‍ ഇരിക്കുന്നതേ ഉള്ളു. ആ കരുത്ത് പുറത്തെടുക്കാനും എതിരാളികളേ ഉന്മൂലനം ചെയ്യാനും ഒരു അനുമതിയുടെ ആവശ്യമേ ഉള്ളു. ഭീകരന്മാര്‍ ഗ്രാമവാസികളുടെ വീടുകളില്‍ തന്നെയുണ്ട്. അവിടെ നിന്നും ഭീകരരെ തുരത്താന്‍ ആകുന്നില്ല. വീടുകളില്‍ പരിശോധനക്ക് ചെന്നാല്‍ സൈന്യത്തെ നാട്ടുകാര്‍ അക്രമിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്നു.
ഭീകരവാദികള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ സൈനികരോട് നിര്‍ദ്ദേശം നല്‍കട്ടെ. ഒരുമിച്ച് നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു. ‘പട്ടാളം മുഴുവന്‍ രക്തം തിളച്ച് നില്ക്കുകയാണ്. ഒരു നിര്‍ദ്ദേശം ഉണ്ടായാല്‍ മാത്രം മതി അവര്‍ 44 ജവാന്മാരുടെ ചോരക്ക് പ്രതികാരം ചെയ്തിരിക്കും എന്നുറപ്പ്’.