മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു ഗായകന് എം.ജി ശ്രീകുമാറിനോടുള്ളതും.
എം.ജി ശ്രീകുമാറിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത് ഈ സൗഹൃദത്തിന്റെ ഫലമായാണെന്ന് ഈ ഗായകന്റെ കരിയറിന്റെ തുടക്കത്തില്‍ ആരോപണമുണ്ടായിരുന്നു.
ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരിക്കല്‍ എം. ജി. ശ്രീകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു.
മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാട്ട് പാടിയതെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ലാല്‍ കാരണം ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല.
അങ്ങനെയെങ്കില്‍ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ. ഇപ്പോള്‍ മോഹന്‍ലാലിനെ കാണുന്നതൊക്കെ വളരെ കുറവാണ്.
ഈ അടുത്തകാലത്ത് ഇറങ്ങിയ മോഹന്‍ലാലിന്റെ പുതിയ സിനിമകളിലൊന്നിലും താന്‍ പാടിയിട്ടില്ല. ഒരുമിച്ച് സിനിമയില്‍ എത്തി. ചിത്രാഞ്ജലിയില്‍ ഒരുമിച്ച് ചര്‍ച്ചയും ഉറക്കവുമായി കഴിഞ്ഞു.
അവിടെ ആരും ആരെയും വളര്‍ത്തിയില്ല. എനിക്ക് പാട്ട് പാടാന്‍ അവസരം നല്കിയ സംവിധായകരോട് കടപ്പാടുണ്ട്. ജോഷി എല്ലാ സിനിമകളിലും എന്നെ വിളിക്കാന്‍ തുടങ്ങി.
സിബി മലയില്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്കും വിളിച്ചു. പക്ഷേ അത് ആരും ശിപാര്‍ശ ചെയ്തതുകൊണ്ടല്ല ഈ അവസരങ്ങള്‍ എന്നെ തേടിയെത്തിയത്.
ആ സമയത്ത് ഞാന്‍ പാടിയ പാട്ടുകള്‍ ഹിറ്റായത് കൊണ്ടാണ് ഇവര്‍ വിളിച്ചത്. എം.ജി. ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നല്കിയ ആ അഭിമുഖത്തില്‍ പറഞ്ഞു. -പിജി