എം.​ടി.​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ പു​ല​ർ​ച്ചെ സി​താ​ര​യി​ൽ എ​ത്തി മോ​ഹ​ൻ​ലാ​ൽ; എ​നി​ക്ക് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്ന വ്യ​ക്തി

കോ​ഴി​ക്കോ​ട് : എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് മോ​ഹ​ൻ​ലാ​ൽ. കോ​ഴി​ക്കോ​ട്ടെ എം​ടി​യു​ടെ സി​ത്താ​ര​യി​ലേ​ക്ക് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്.

എം​ടി​യു​ടെ സ്നേ​ഹം വേ​ണ്ടു​വോ​ളം അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​നു​സ്മ​രി​ച്ചു. എ​നി​ക്ക് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്ന വ്യ​ക്തി​യാ​ണ് എം​ടി വാ​സു​ദേ​വ​ൻ നാ​യ​രെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

“ഒ​രു​പാ​ട് ത​വ​ണ പ​ര​സ്പ​രം കാ​ണു​ന്നി​ല്ലെ​ങ്കി​ലും ത​മ്മി​ൽ ന​ല്ല സ്നേ​ഹ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഞാ​ൻ അ​ഭി​ന​യി​ച്ച നാ​ട​ക​ങ്ങ​ൾ കാ​ണാ​ൻ അ​ദ്ദേ​ഹം മും​ബൈ​യി​ൽ എ​ത്തി​യി​രു​ന്നു. ത​മ്മി​ൽ വൈ​കാ​രി​ക​മാ​യ അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഓ​ള​വും തീ​ര​വു​മാ​ണ് അ​വ​സാ​ന ചി​ത്രം.’-​മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ ക​ണ്ട മി​ക​ച്ച എ​ഴു​ത്തു​കാ​ര​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ വി​ളി​ച്ചു അ​ന്വേ​ഷി​ച്ചി​രു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment