ന്യൂഡൽഹി: ദേശീയ പുരസ്കാരത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ, തെലുങ്ക് ചിത്രം ജനതാ ഗാരേജ് എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാലിന് ജൂറി പരാമർശം ലഭിച്ചത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്ന് ആക്ഷൻ കൊറിയോഗ്രഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു. ഇത്തവണ സംവിധായകന് പ്രിയദര്‍ശനായിരുന്നു ജൂറി അധ്യക്ഷൻ.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വിനായകന് ദേശീയ പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് തഴയപ്പെട്ട മോഹൻലാലിനാണ് നറുക്കുവീണത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മൽസരിച്ചിരുന്നു.