കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ ഇ​ന്ത്യ​ൻ നേ​വി​ക്കു​ള്ള ആ​ദ​രം; മോ​ഹ​ൻ​ലാ​ൽ

കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ നാ​ലാ​മ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന മരയ്ക്കാർ, അറബികടലിന്‍റെ സിംഹം ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യ്ക്കു​ള്ള ആ​ദ​ര​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ. ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ത​ല​വ​ൻ ആ​യി​രു​ന്നു കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​ദ്ധ​മു​റ​ക​ൾ അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഒ​ട്ട​ന​വ​ധി ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ണ് ഈ ​സി​നി​മ ഒ​രു​ക്ക​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

ന​വം​ബ​ർ ഒ​ന്നി​ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. അ​ന്യ​ഭാ​ഷ ന​ടന്മാ​ർ ഉ​ൾ​പ്പ​ടെ വ​ന്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. നൂ​റു കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചി​ല​വേ​റി​യ ചി​ത്ര​മാ​ണ്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചിത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts