തിരുവനന്തപുരം: പ്രേക്ഷകർക്ക് കത്തെഴുതി നടൻ മോഹൻലാൽ. സമ്മർദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി തീയറ്ററിൽ പോയി സിനിമ കാണാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെനിലക്ക് വലിയ സ്വാതന്ത്രമാണെന്ന് മോഹൻലാൽ പറഞ്ഞു.
എല്ലാവും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി സിനിമകള്‍ കണ്ട് സിനിമാ മേഖലയെ മഹാമാരിക്കാലത്ത് പിന്തുണയ്ക്കണമെന്നും പ്രേക്ഷകര്‍ക്കെഴുതിയ കത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
ഹൃദയം അടക്കമുള്ള സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ടെന്നും തന്റെയും പ്രിയദര്‍ശന്റെയും ശ്രീനിവാസന്റെയും മക്കളെ കൂടാതെ മികച്ച ഒരു ടീം സിനിമയ്ക്ക് പിന്നിലുണ്ടെന്നും തീയറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
സമ്മർദങ്ങൾ എല്ലാത്തിനും അൽപം ഇടവേള ! തീയറ്ററുകളിൽ പോയി സിനിമ കാണുക; പ്രേക്ഷകർക്ക് കത്തെഴുതി മോഹൻലാൽ
