മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം മൂന്നാം ഷെഡ്യൂലിലേക്ക് കടക്കുകയാണ്. ഇതിനിടെ, സൂപ്പർതാരത്തിന്റെ കിടിലൻ മേക്ക് ഓവറാണ് വാർത്തയായി മാറിയിരിക്കുന്നത്. താരം ശരീരഭാരം കുറച്ച ശേഷമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ചിത്രത്തിൽ മുപ്പതുവയസുകാരനായ കഥാപാത്രത്തിനായി പതിനഞ്ച് കിലോ മോഹൻലാൽ കുറയ്ക്കുമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. മാത്രമല്ല അതിനായി വിദേശത്തു നിന്നും മേക്ക് ഓവർ സ്പെഷലിസ്റ്റുകളും ഇവിടെ എത്തിയിരുന്നു. അതിന് ഫലം വന്ന തരത്തിലാണ് ഇപ്പോൾ ചിത്രം പ്രചരിക്കുന്നത്.
ഒടിയനിൽ മോഹൻലാൽ രണ്ട് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ഡിസംബർ അഞ്ചിന് താരം ഷൂട്ടിംഗിന് ചേരുമെന്നാണ് അറിയാൻ സാധിക്കുന്നത്.