നിങ്ങള്‍ ആളുകളുടെ ഹരമാണ്, എനിക്കുവേണ്ടി ഇക്കാര്യം ചെയ്യാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി! ഉറപ്പായും ചെയ്തിരിക്കുമെന്ന് മോഹന്‍ലാല്‍

വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ താരങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മോഹന്‍ലാലിനോടും നാഗാര്‍ജ്ജുനയോടുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന. ചലനാത്മകമായ ജനാധിപത്യമായിരിക്കും അതിനു പുരസ്‌കാരമായി ലഭിക്കുകയെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോടും നാഗാര്‍ജ്ജുനയോടും ബോധവത്ക്കരണ നടത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി പുരസ്‌കാരങ്ങളും നിങ്ങള്‍ നേടി. എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തുന്നതിന് നിങ്ങള്‍ അവരെ ബോധവത്ക്കരിക്കണം. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും ബോധവത്ക്കരണശ്രമങ്ങളില്‍ ഭാഗമാകാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും മോഹന്‍ലാല്‍ മറുപടിയും പറഞ്ഞു.

Related posts