പ്രണവിന് അവന്റേതായ ജീവിതവും ലൈഫ് പ്ലാനുകളും ഉണ്ട്. ഒരുപാട് സിനിമകള് ചെയ്യുന്നതിനോട് താത്പര്യമില്ലാത്ത ആളാണ് അവന്. പ്രണവിന് ഏറ്റവും ഇഷ്ടം യാത്ര ചെയ്യുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്തിട്ട് വീണ്ടും പോകുമെന്ന് മോഹൻലാൽ.
അത് അവന്റെ ചോയ്സ് ആണ്. അവന് അവന്റെ ജീവിതം ആസ്വദിക്കുന്നു. എന്റെ അച്ഛനും എന്നോട് അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. പണ്ട് ഞാന് ഡിഗ്രി കഴിഞ്ഞ് നില്ക്കുന്ന സമയത്ത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് അച്ഛന് എന്നോട് പറഞ്ഞത്. അതാണ് ഞാന് ചെയ്തതും. മക്കളെ നമ്മള് എന്തിനാണ് കണ്ട്രോള് ചെയ്യുന്നത്. പ്രണവിന്റെ പ്രായത്തില് എനിക്കും യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല. ഇന്ന് അവനത് സാധിക്കുന്നത് കാണുമ്പോള് സന്തോഷമാണ്. അച്ഛൻ-മകൾ ബന്ധമെന്നത് അതിമനോഹരമാണ്.
അച്ഛന് മകള് എന്നതിനേക്കാള് പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങള്. അവരിപ്പോള് കൊച്ചുകുട്ടികള് ഒന്നുമല്ല. ഒരാള്ക്ക് 32 വയസും മറ്റൊരാള്ക്ക് 27 വയസുമുണ്ട്. രണ്ടാളും മിടുക്കരായി പഠിക്കുന്നവരാണ്. അവരെ സംബന്ധിച്ച് വേറെ പ്രശ്നങ്ങളൊന്നുമില്ല. നല്ല ജീവിതം അവര്ക്കുണ്ട്, അത് എങ്ങനെയായി തീരണമെന്നുള്ള തീരുമാനമെടുക്കാന് അവര്ക്ക് കഴിയും.
അതിനുള്ള പ്രാപ്തിയും അവര്ക്കുണ്ട്. എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറുള്ളത്. അതുപോലെ അവര്ക്ക് അവരുടെ ജീവിതം തീരുമാനിക്കാമെന്ന് മോഹന്ലാല്.