ദുബായ്: ആരാധകരെ നിരാശപ്പെടുത്താതെ പെരുമാറാന്‍ എപ്പോഴും ശ്രദ്ധിക്കാറുള്ള നടനാണ് മോഹന്‍ലാല്‍. എന്നാല്‍ അടുത്തിടെ ദുബായില്‍ ഒരു പരിപാടിയില്‍ വച്ച് തന്നെ ചുംബി്ക്കാന്‍ ശ്രമിച്ച ആരാധകനെ താരം തള്ളിമാറ്റിയത്് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. അവസരം മുതലെടുത്ത് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തിറങ്ങുകയും ചെയ്തു.
ചുംബിക്കാന്‍ ശ്രമിച്ചയാളെ ലാല്‍ തള്ളിമാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത് വിവാദമായപ്പോഴാണ് വിശദീകരണവുമായി അതേ ആരാധകന്‍ രംഗത്തുവന്നു. മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിയേഷന്‍ യുഎഇ വിഭാഗം സെക്രട്ടറി കൈലാസിനെയാണ് ലാല്‍ തള്ളിമാറ്റിയത്. സംഭവം വിവാദമാകുകയും മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തതോടെയാണ് ആരാധകന്‍ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തുവന്നത്. ലാല്‍ തന്നെ തള്ളിമാറ്റിയെന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് കൈലാഷ് പറയുന്നത്.
കഴിഞ്ഞ 12ന് ദുബായില്‍ നടന്ന ചടങ്ങിനിടെ അബുദാബിയിലെ ഫാന്‍സിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ലാലിനൊപ്പം നിന്ന് ഫോട്ടോ എടുത്തു. കൈലാസ് ചിത്രമെടുക്കുന്നതിനിടയില്‍ ലാലിനെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാല്‍ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫാന്‍സിനോട് ലാല്‍ വളരെ മോശമായാണ് പെരുമാറുന്നത് എന്ന തരത്തിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് കൈലാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
”മോഹന്‍ലാല്‍ ഫാന്‍സ് യുഎഇ സെക്രട്ടറിയായ ഞാന്‍ പറഞ്ഞിട്ടാണ് ലാലേട്ടന്‍ അബുദാബിയിലെത്തിയതെന്നും ലാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാവരും ചിത്രമെടുത്തതെന്നുമാണ് കൈലാസ് വിശദീകരിക്കുന്നത്. ഈ സമയം അവിടെയെത്തിയ പലരും ഒപ്പം നിന്ന് ഫോട്ടോയെടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എങ്കിലും വേണ്ടെന്ന് പറഞ്ഞില്ല. ഇതിനിടയിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം ചിത്രമെടുക്കാന്‍ നിന്നത്. ദുബായില്‍ നിന്നും അബുദാബി വരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ കാണാന്‍ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചത്. മറ്റാരോ ആണ് എന്ന് കരുതിയാണ് എന്നെ തള്ളി മാറ്റിയത്. പിന്നീട് ഞാനാണ് എന്ന് മനസ്സിലായപ്പോള്‍ എന്നോട് ക്ഷമ പറഞ്ഞു.” കൈലാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
ചില മാധ്യമപ്രവര്‍ത്തകരാണ് കാര്യങ്ങള്‍ വളച്ചൊടിച്ചതെന്നും കൈലാസ് കുറ്റപ്പെടുത്തുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ കൈലാസ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായിരുന്നു. രണ്ട് വര്‍ഷമായി ഇപ്പോള്‍ ദുബായിലാണ്. മോഹന്‍ലാലിനൊപ്പം വിവിധ പരിപാടികളില്‍ സംഘാടകനായി പോയിട്ടുണ്ട്. ലാലുമായി അടുത്ത ബന്ധവുമുള്ള ഇയാളെ ആളുമാറി തന്നെയാണ് ലാല്‍ തള്ളിമാറ്റിയത് എന്നാണ് ഇപ്പോള്‍ അറിയുന്നതും. മോഹന്‍ലാല്‍ പങ്കെടുത്ത പല പരിപാടികളും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. കൈലാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്യും.