സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചേരാനുള്ള തന്നെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. താന്‍ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും ശുചിത്വ നിര്‍മാണത്തിനായി സ്വയം സമര്‍പ്പിക്കുന്നുവെന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മോഹല്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
‘ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ വീടെന്നും ഈ വീടാണ് നമ്മുടെ സ്വത്വമെന്നും തിരിച്ചറിയണം. അതുകൊണ്ട് നമ്മുടെ വീട് ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും. നമ്മുടെ വീട് മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്മ ദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷത്തേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാന്‍ സ്വഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു. നമുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താം. ജയ് ഹിന്ദ്.