തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തിന്റെ പേരില്‍ ലാലിന് ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് താരം ബോർഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജിനെതിരേ നോട്ടീസ് അയച്ചത്.
പൊതുജനമധ്യത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ലാലിന്റെ നോട്ടീസ്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും മാധ്യമങ്ങളില്‍ ക്ഷമാപണം നടത്തണമെന്നും താരം ആവശ്യപ്പെട്ടു. ഇതിന് തയാറായില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശോഭന ജോർജ് പറഞ്ഞു.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മോഹൻലാൽ അഭിനയിച്ചാണ് വിവാദങ്ങളുടെ തുടക്കം. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത് തെറ്റിധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചത്.
വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടേി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് മറുപടിയായി കഴിഞ്ഞമാസം അയച്ച നോട്ടീസിൽ മോഹന്‍ലാല്‍ വ്യക്തമാക്കി.
പഞ്ഞി മുഴുവൻ വിറ്റാൽ 50 കോടി കിട്ടില്ല; വക്കീൽ നോട്ടിസ് നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്
തിരുവനന്തപുരം: മോഹൻ ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നൽകില്ലെന്ന് ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. ലാലിന്റെ വക്കീൽ നോട്ടിസിനെ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. ഒരു പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിൽ ചർക്കയുമായി മോഹൻ ലാൽ പ്രത്യക്ഷപ്പെട്ടതിനെ ശോഭനാ ജോര്‍ജ് വിമർശിച്ചിരുന്നു. ഇതിനെതിരായാണ് മോഹൻ ലാൽ വക്കീൽ നോട്ടീസ് അയച്ചത്.
പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് 50 കോടിരൂപ പോയിട്ട് 50 രൂപ പോലും നല്കാന് കഴിയില്ല. മുഴുവന്‍ നൂലും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയാലും 50 കോടിരൂപ ലഭിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യർഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ മാസമാണ് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു. വിഷയത്തിൽ ലാലിനോട് മാപ്പു പറയേണ്ട ആവശ്യമില്ല. ചര്‍ക്ക ആരെങ്കിലും ദുരുപയോഗിക്കുന്നത് ചോദ്യം ചെയ്യേണ്ട ബാധ്യത ഖാദി ബോര്‍ഡിനുണ്ട്. ഖാദിയും ‘രഘുപതി രാഘവ’ കീര്‍ത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്തതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.