മോഹന്‍ലാല്‍ വെറും 68 മണിക്കൂര്‍ കൊണ്ട് തെലുങ്ക് പഠിച്ചത്രേ!

lalമലയാളം വിട്ട് അന്യഭാഷ ചിത്രങ്ങളില്‍ കൂടി സജീവമാകുന്ന മോഹന്‍ലാലിനെയാണ് അടുത്ത കാലത്തായി ആരാധകര്‍ കാണുന്നത്. മലയാളം വിട്ടാല്‍ തെലുങ്കാണ് ഇപ്പോള്‍ ലാലിന്റെ പ്രധാന ഇടത്താവളം. ജനതാ ഗാരേജ്, വിസ്മയം എന്നിവയാണ് അടുത്തതായി വരാന്‍ പോകുന്ന താരത്തിന്റെ തെലുങ്ക് ചിത്രങ്ങള്‍. ഈ മാസം അഞ്ചിന് റിലീസ് ചെയ്യുന്ന വിസ്മയത്തെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മോഹന്‍ലാലിന്റെ തെലുങ്ക് ഡബ്ബിംഗ് മോശമായതിനെത്തുടര്‍ന്ന് സംവിധായകന്‍ വെള്ളംകുടിക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോള്‍ ലാലേട്ടന്‍ ഫാന്‍സിനെ ആവേശമാക്കിയെത്തിയിരിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. തെലുങ്ക് പഠിച്ചെടുക്കാന്‍ ലാലേട്ടന് വെറും 68 മണിക്കൂര്‍ മാത്രമാണത്രേ വേണ്ടിവന്നത്. തുടക്കത്തില്‍ കുറേ പാടുപെട്ടെങ്കിലും പിന്നീട് വെള്ളംപോലെ തെലുങ്കിനെ വരുതിയിലാക്കിയത്രേ.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമിയും മോഹന്‍ലാലും ഒന്നിയ്ക്കുന്നു എന്നതാണ് വിസ്മയത്തിന്റെ പ്രത്യേകത. ഇരുവര്‍, ഹിസ് ഹൈനീസ് അബ്ദുള്ള എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ ലാലും ഗൗതമിയും ഒന്നിച്ചത്. സാധാരണക്കാരുടെ കഥയാണ് ചന്ദ്രശേഖരന്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതെന്നാണ് സൂചന.

Related posts