ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക.
അങ്ങനെയൊരു സ്നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. നന്മയുടെയും സ്നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്ക് സുകുമാരി ചേച്ചി.
അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള് മുതല്‍ നിറഞ്ഞ സ്നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്.
ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല. അമ്മയുടെയും മൂത്ത സഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്ക് എന്റെ ജീവിതത്തില്‍.
ഒരമ്മയുടെ വയറ്റില്‍ ജനിച്ച് ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്.ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്നേഹത്തിന്റെ സാന്ത്വനസ്പ