എൺപതുകളില്‍ അഭിനയിച്ച തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. അഞ്ഞൂറിലധികം തവണ ആ സിനിമ കണ്ടവരുണ്ടെന്ന് മോഹന്‍ലാല്‍.
ഇപ്പോഴും ആവര്‍ത്തിച്ച് കാണുന്നവരുമുണ്ട്. ഉള്ളടക്കമാണ് ആ സിനിമയുടെ കരുത്ത്. പിന്നെ ശക്തമായ തിരക്കഥ, മേക്കിംഗിന്റെ പ്രത്യേകതകള്‍. സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി.
പക്ഷേ തൂവാനത്തുമ്പികള്‍ പോലെ ഫീല്‍ നല്കുന്ന ഒരു സിനിമ ഇനിയുണ്ടാകുമോ എന്നറിയില്ല. മറ്റൊരുതലത്തില്‍ ഒരുപക്ഷേ അത്തരം സിനിമകള്‍ ഇനിയുമുണ്ടായേക്കാം. ഒരു നടനു ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകളിലേത് എന്ന് മോഹൻലാൽ പറഞ്ഞു.