ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാള നടൻ എന്ന അപൂർവ്വ റെക്കോഡ് മോഹൻലാൽ കേക്കുമുറിച്ച് ആഘോഷിച്ചു. ഒടിയന്റെ സെറ്റിൽ വെച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പമാണ് താരം ഈ അസുലഭ മുഹൂർത്തം ആഘോഷിച്ചത്.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നടൻ എന്ന റെക്കോഡിനൊപ്പം അഞ്ച് മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഏക മലയാള നടൻ എന്ന ബഹുമതിയാണ് അദ്ദേഹം സ്വന്തമാക്കിയിരുന്നത്. ഇൻസ്റ്റഗ്രാമിലും മോഹൻലാലിന് ഏഴര ലക്ഷത്തിൽപരം ഫോളോവേഴ്സാണുള്ളത്.
1.5 മില്യണ്‍ ഫോളോവേഴ്സുമായി ദുൽഖർ സൽമാനും അദ്ദേഹത്തിനു പിന്നാലെയുണ്ട്. ആഘോഷത്തിന്റെ ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് പങ്കുവെച്ചിരിക്കുന്നത്.