മലയാളികളുടെ സ്വകാര്യ അഹങ്കാരവും നടനവിസ്മയവുമായ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും മുപ്പതാം വിവാഹവാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ ദിവസം. തിരക്കുകളിലായിരുന്നെങ്കിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെറിയ പാര്‍ട്ടി നടത്താന്‍ മോഹന്‍ലാല്‍ മറന്നില്ല. സമീര്‍ ഹംസ, പ്രിയദര്‍ശന്‍, ഏഷ്യാനെറ്റ് എംഡി മാധവന്‍, നടി സരിത തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ മോഹന്‍ലാലിന്റെ ഷാംപെയ്ന്‍ പൊട്ടിക്കലിന്റെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
ബോട്ടില്‍ മോഹന്‍ലാലിന്റെ കൈയില്‍ കൊടുത്ത് പൊട്ടിക്കാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പേടിയാണെന്ന് ലാലേട്ടന്‍ പറഞ്ഞു. നല്ലപോലെ കുലുക്കി പൊട്ടിക്കാന്‍ മാധവന്‍ നിര്‍ദേശം നല്‍കി. പ്രണവും സുചിത്രയും ഷാംപെയ്ന്‍ പൊട്ടിക്കേണ്ട രീതിയും പറഞ്ഞുകൊടുത്തു. എന്നാല്‍ കോക്ക് തെറിക്കുമോ എന്ന് പേടിച്ചു. അവസാനം മാധവന്‍ തന്നെ ഷാംപെയ്ന്‍ ബോട്ടില്‍ പൊട്ടിക്കുകയായിരുന്നു.
പിന്നീട് കേക്ക് മുറിച്ച് മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കി. കവിളില്‍ ഒരുമ്മയും കൊടുത്തു. 1988 ഏപ്രില്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം. ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തിയതനുസരിച്ച് ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ ആദ്യം സുചിത്രയുമായുള്ള വിവാഹം വേണ്ടെന്ന് വയ്ക്കുകയും പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സുചിത്രയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു.