മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കൈയടി സ്വന്തമാക്കുന്നു. പരിശീലകനൊപ്പം ജിമ്മിൽ നിൽക്കുന്നതിന്റെയും വർക്കൗട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ഒടിയൻ ചിത്രത്തിനു വേണ്ടി ശരീര ഭാരം കുറച്ച താരം കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് വെല്ലുവിളി ഏറ്റെടുത്തിരുന്നു. ജിമ്മിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് വെല്ലുവിളി ഏറ്റെടുത്തതായി താരം അറിയിച്ചത്.
ശരീര ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.