ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലനുശേഷം ബഹുഭാഷാചിത്രമായ “ദ വില്ലനി’ൽ അഭിനയിക്കാനൊരുങ്ങി മോഹൻലാൽ. കന്നട സംവിധായകൻ പ്രേം തെന്നിന്ത്യയിലെ നാലു ഭാഷകളിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദ വില്ലൻ’. കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
കന്നട ഒഴികെയുള്ള ഭാഷകളിൽ മോഹൻലാലാണ് നായകനാകുന്നത്. കന്നടയിൽ ശിവരാജ്കുമാർ നായകനാകും. ചിത്രത്തിന്റെ കന്നട പതിപ്പിന്റെ ആദ്യഘട്ട ചിത്രീകരണം പ്രേം പൂർത്തിയാക്കിക്കഴിഞ്ഞു. ലണ്ടൻ, ലഡാക്ക് എന്നിവയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ ശ്രദ്ധേയനായ സുദീപ്, എമി ജാക്സൻ, മിഥുൻ ചക്രവർത്തി, ശ്രുതി ഹരിഹരൻ എന്നിവരാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിലുള്ളത്. ഇതിൽ സുദീപ് മാത്രമായിരിക്കും നാലു ഭാഷകളിലും അഭിനയിക്കുന്ന ഏക താരം. മോഹൻലാലിന്റെ ആദ്യ ത്രിഭാഷ ചിത്രമാകും ഇതെന്ന പ്രത്യേകതയുമുണ്ട്.