കൊച്ചി മെട്രോയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മെട്രോമാനായി മോഹൻലാൽ എത്തുമെന്ന് സൂചന. കൊച്ചി മെട്രോയ്ക്കായി വീടും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്ന യുവതിയുടെ കഥപറയുന്ന ചിത്രമായ അറബിക്കടലിന്റെ റാണി ദി മെട്രോ വുമൺ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുമെന്ന് അറിയുന്നത്. റീമ കല്ലിങ്കലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മെട്രോമാൻ ഇ.ശ്രീധരരനായാണ് മോഹൻലാൽ ചിത്രത്തിലെത്തുക. എം.പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.സുരേഷ് ബാബുവും എം.യു. പ്രവീണും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷമായിരിക്കും അറബിക്കടലിന്റെ റാണി ദി മെട്രോവുമണിൽ അഭിനയിക്കാൻ മോഹൻലാൽ എത്തുക.