നായകന് മീശയും മുണ്ടും ജീപ്പുമുണ്ടെങ്കിൽ സിനിമ വിജയിക്കണമെന്നില്ലെന്ന് നടൻ മോഹൻലാൽ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ ഗെറ്റപ്പിൽ വന്ന ചില സിനിമകൾ വിജയിച്ചു. നരസിംഹം വലിയ വിജയമായിരുന്നു. എന്നാൽ ആ ചേരുവകൾ ചേർത്തെടുത്ത ഒരുപാട് ചിത്രങ്ങൾ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. മോഹൻലാൽ പറഞ്ഞു.
ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി ഹൈറേഞ്ചിൽ ജീവിക്കുന്നയാളാണ്. അതുകൊണ്ടാണ് അയാൾക്ക് ജീപ്പുള്ളത്. രാഷ്ട്രിയക്കാരനായതുകൊണ്ട് വെള്ളമുണ്ട് ഉടുക്കുന്നു. പിന്നെ അയാൾക്കൊരു സങ്കടമുണ്ട്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ജീവിക്കുന്നത്. സിനിമ കണ്ടാൽ അതെല്ലാം മനസിലാകും. മോഹൻലാൽ വ്യക്തമാക്കി.