കഥാപാത്രമാവാനുള്ള മോഹന്‍ലാല്‍ എന്ന നടന്റെ അപാര കഴിവ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മോഹന്‍ലാലിന്റെ ഒടിയന് ലുക്ക്. ഒടിയന് സിനിമയ്ക്കുവേണ്ടി അദ്ദേഹം തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ സിനമാലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. നിരവധിയാളുകള്‍ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒടിയന് സിനിമയ്ക്കുവേണ്ടിയുള്ള രൂപമാറ്റത്തെ പ്രശംസിച്ച് തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടി രംഗത്തെത്തിയിരിക്കുന്നു.
തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ അനുഷ്ക പ്രശംസിച്ചത്. ഒടിയനുവേണ്ടി മോഹന്‍ലാല്‍ എത്തിയതുപോലെ ഭാഗ്മതി എന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി വലിയ രൂപമാറ്റം വരുത്തിയാണ് അനുഷ്ക എത്തിയത്. കഥാപാത്ര പൂര്‍ത്തീകരണത്തിനായി ചിത്രത്തില്‍ സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്ക മറുപടി നല്‍കിയത്. ‘തന്റെ ഈ പ്രയത്നങ്ങള്‍ക്ക് ഒരുപാട് പേര് പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്ക അഭിമുഖത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മോഹന്‍ലാലും മകന് പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു. ഒടിയനില്‍ യുവാവായ ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന് എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു.