കോവിഡ് പ്രതിരോധ പ്രവർത്തകരെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചലഞ്ചുമായി സിനിമാലോകം

എംജെ ശ്രീജിത്ത്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രെ അ​ഭി​ന​ന്ദി​ച്ചും അ​വ​രു​ടെ സം​ഭാ​വ​ന​ക​ളെ എ​ണ്ണി​പ്പ​റ​ഞ്ഞും മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ലും ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ മ​ഞ്ജു​വാ​ര്യ​രും.

സ​മ​സ്ത​മേ​ഖ​ല​യേ​യും ചേ​ർ​ത്തു നി​ർ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് മോ​ഹ​ൻ​ലാ​ൽ. മ​നു​ഷ്യ​ർ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങു​മ്പോ​ൾ പ​ട്ടി​ണി​യി​ലാ​വു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ , തെ​രു​വു​ക​ളി​ൽ മ​നു​ഷ്യ​ർ ഇ​ല്ലാ​താ​വു​മ്പോ​ൾ വി​ശ​ന്നു​വ​ല​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ , ശാ​സ്താം​കോ​ട്ട അ​മ്പ​ല​ത്തി​ലെ പ​ട​ച്ചോ​റി​ല്ലാ​താ​വു​മ്പോ​ൾ കൊ​ടും പ​ട്ടി​ണി​യി​ലാ​വു​ന്ന കു​ര​ങ്ങ​ന്മാ​രെ… അ​രെ​യൊ​ക്കെ​യാ​ണ് മ​ഹാ​മാ​രി​യു​ടെ ഈ ​നാ​ളി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി ഓ​ർ​ത്തെ​ടു​ത്ത് ക​രു​ത​ലോ​ടെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​തെ​ന്ന് അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​ദാ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് എ​ല്ലാ​വ​രും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് മ​ഞ്ജു വാ​ര്യ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

കോ​വി​ഡ​നെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​കാ​രും ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രു​ടേ​യും പ്ര​വ​ർ​ത്തി​ക​ളെ എ​ണ്ണി​പ്പ​റ​ഞ്ഞു​കൊ​ണ്ട് അ​വ​രെ അ​ഭി​ന​ന്ദി​ക്കാ​നും താ​രം മ​റ​ന്നി​ല്ല.

മ​നു​ഷ്യ​ർ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങു​മ്പോ​ൾ പ​ട്ടി​ണി​യി​ലാ​വു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ , തെ​രു​വു​ക​ളി​ൽ മ​നു​ഷ്യ​ർ ഇ​ല്ലാ​താ​വു​മ്പോ​ൾ വി​ശ​ന്നു​വ​ല​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ , ശാ​സ്താം​കോ​ട്ട അ​മ്പ​ല​ത്തി​ലെ പ​ട​ച്ചോ​റി​ല്ലാ​താ​വു​മ്പോ​ൾ കൊ​ടും പ​ട്ടി​ണി​യി​ലാ​വു​ന്ന കു​ര​ങ്ങ​ന്മാ​രെ……. അ​രെ​യൊ​ക്കെ​യാ​ണ് മ​ഹാ​മാ​രി​യു​ടെ ഈ ​നാ​ളി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി ഓ​ർ​ത്തെ​ടു​ത്ത് ക​രു​ത​ലോ​ടെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​തെ​ന്ന് അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

ന​മ്മ​ൾ ഭാ​ഗ്യ​വാ​ന്മാ​രാ​ണ്.. മ​ഹാ​രാ​ജ്യ​ത്തി​ൻ്റെ സ​ർ​വ്വ സ​ന്നാ​ഹ​ങ്ങ​ളും കൊ​ണ്ട് സ​ക​ല മ​നു​ഷ്യ​ർ​ക്കും ര​ക്ഷാ ക​വ​ചം ഒ​രു​ക്കു​ന്ന ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കു കീ​ഴി​ൽ, ഇ​ങ്ങ​നെ​യൊ​രു മു​ഖ്യ​മ​ന്ത്രി​ക്കു കീ​ഴി​ൽ ന​മ്മ​ൾ സു​ര​ക്ഷി​ത​രാ​ണ്. പ​ക്ഷേ, ന​മ്മു​ടെ സു​ര​ക്ഷ​യ്ക്ക്, ന​മ്മു​ടെ കാ​വ​ലി​ന് രാ​വും പ​ക​ലും പ​ണി​യെ​ടു​ക്കു​ന്ന പോ​ലീ​സ് സേ​ന​യെ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ചി​ല​പ്പോ​ഴെ​ങ്കി​ലും ന​മ്മ​ൾ മ​റ​ന്നു പോ​കു​ന്നു…

അ​രു​ത്… അ​വ​രും ന​മ്മെ പോ​ലെ മ​നു​ഷ്യ​രാ​ണ്…

അ​വ​ർ​ക്കും ഒ​രു കു​ടും​ബ​മു​ണ്ട്. അ​വ​ർ കൂ​ടി സു​ര​ക്ഷി​ത​രാ​വു​മ്പോ​ഴേ ന​മ്മു​ടെ ഭ​ര​ണാ​ധി​ക​രി​ക​ൾ ഏ​റ്റെ​ടു​ത്ത ഈ ​മ​ഹാ​ദൗ​ത്യം പൂ​ർ​ണ​മാ​വൂ… ഈ ​യു​ദ്ധം ന​മു​ക്കു ജ​യി​ച്ചേ പ​റ്റു…. വി​വേ​ക​ത്തോ​ടെ, ജാ​ഗ്ര​ത​യോ​ടെ, പ്രാ​ർ​ത്ഥ​ന​യോ​ടെ വീ​ടു​ക​ളി​ൽ ത​ന്നെ ഇ​രി​ക്കു…. എ​ല്ലാ ദു​രി​ത​ങ്ങ​ളും അ​ക​ന്ന പു​തി​യ പു​ല​രി കാ​ണാ​ൻ ജ​നാ​ല​ക​ൾ തു​റ​ന്നി​ട്ടു….

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പ്രസക്ത ഭാഗങ്ങൾ

പ്ര​ള​യ​കാ​ല​ത്തു എ​ല്ലാം​മ​റ​ന്നു ജോ​ലി ചെ​യ്ത എ​ത്ര​യോ പേ​രെ ക​ണ്ടി​രു​ന്നു. അ​ന്നെ​ല്ലാം ക​രു​തി​യ​തു ഇ​തി​ൽ​ക്കൂ​ടു​ത​ലൊ​ന്നും ആ​രി​ൽ​നി​ന്നും പ്ര​തി​ക്ഷി​ക്കാ​നി​ല്ല എ​ന്നാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​ന​സ്സി​ലാ​കു​ന്ന​തു ന​മ്മു​ടെ ആ​ളു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നു അ​തി​രു​ക​ളി​ല്ല എ​ന്നാ​ണ്.

ച​ല​ച്ചി​ത്ര താ​രം മ​ഞ്ജു​വാ​ര്യ​ർ ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് രോ​ഗം പ്ര​തി​രോ​ധി​ക്കാ​നാ​യി നാ​മെ​ല്ലാം വീ​ടി​ന​ക​ത്താ​ണ്. എ​ന്നാ​ൽ രോ​ഗി​ക​ളെ അ​തി​ഥി​ക​ളെ​പ്പോ​ലെ വി​ളി​ച്ചു വ​രു​ത്തി സ്വീ​ക​രി​ച്ചു സാ​ന്ത്വ​നി​പ്പി​ക്കു​ന്ന​വ​ർ ദി​വ​സ​ങ്ങ​ളാ​യി പു​റ​ത്തു​ത​ന്നെ​യാ​ണ്.

രോ​ഗ​ത്തി​നു ന​ടു​വി​ൽ. ഒ​രു ന​ഴ്സ് പ​റ​ഞ്ഞ​തു 28 കി​ലോ​മീ​റ്റ​ർ സ്കൂ​ട്ട​ർ ഓ​ടി​ച്ചാ​ണു ജോ​ലി​ക്കു പോ​കു​ന്ന​തെ​ന്നാ​ണ്. എ​ത്ര ദി​വ​സ​മാ​ണു ഡ്യൂ​ട്ടി​യെ​ന്നു പ​റ​യാ​നാ​കി​ല്ല. കു​ട്ടി​ക​ളെ​യും വീ​ട്ടു​കാ​രെ​യു​മെ​ല്ലാം മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്നു. വ​ന്നു സ്വ​യം പാ​ച​കം ചെ​യ്തു കി​ട​ന്നു​റ​ങ്ങി പി​റ്റേ ദി​വ​സം എ​ഴു​ന്നേ​റ്റു പോ​കു​ന്നു.

ഡോ​ക​ട്ർ​മാ​രു​ടെ​യും ഫാ​ർ​മ​സി​യി​ലു​ള്ള​വ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യു​മെ​ല്ലാം അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​കും. ഇ​പ്പോ​ൾ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ർ​ക്കും ഇ​തെ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന​റി​യി​ല്ല. രാ​വും പ​ക​ലും അ​റി​യാ​തെ അ​വ​ർ ജോ​ലി ചെ​യ്യു​ന്നു. വി​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​ണി​ച്ചു​വ​ട്ടി​ലും അ​ല​മാ​ര​ത്ത​ട്ടി​ലു​മെ​ല്ലാം ഉ​റ​ങ്ങു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ഡോ​യോ ക​ണ്ടു.

മാ​സ്കു​വ​ച്ചു ത​ടി​ച്ചു മു​റി​ഞ്ഞ പ​ല​രു​ടെ​യും മു​ഖം ക​ണ്ടു. ന​മ്മു​ടെ ആ​ശു​പ​ത്രി​ക​ളി​ൽ​ജോ​ലി ചെ​യ്യു​ന്ന​വ​രും രാ​ത്രി എ​ല്ലാം മ​റ​ന്നു സ്വ​ന്തം വീ​ടി​ന്‍റെ​യും വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​യും സു​ര​ക്ഷ​യി​ൽ ഉ​റ​ങ്ങി​യി​ട്ടു നാ​ളു​ക​ളാ​യി​ക്കാ​ണും. അ​വ​രു​ടെ മ​ക്ക​ൾ ദി​വ​സ​ങ്ങ​ളാ​യി അ​വ​രെ ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല. അ​രി​യും ചു​മ​ന്നു കാ​ടു ക​യ​റി പ്രാ​യ​മാ​യൊ​രു സ്ത്രീ​ക്കു അ​രി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ വീ​ഡി​യൊ ക​ണ്ടു.

സ്വ​ന്തം അ​മ്മ​യ്ക്കു കൊ​ടു​ക്കു​ന്ന വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണ​വ​ർ അ​രി സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രാ​ൾ​ക്കു​പോ​ലും പോ​ലീ​സി​നെ പേ​ടി​യി​ല്ല. അ​വ​ർ ര​ക്ഷ​ക​ർ മാ​ത്ര​മാ​യി​രി​ക്കു​ന്നു. റോ​ഡ​രി​കി​ൽ ഉ​റ​ങ്ങു​ന്ന പ്രാ​യ​മാ​യ ഒ​രാ​ൾ​ക്കു സ്വ​ന്തം പൊ​തി​ച്ചോ​റു ന​ൽ​കു​ന്ന പോ​ലീ​സു​കാ​ർ​ക്കു വേ​ണ്ടി ഈ ​നാ​ടു​മു​ഴു​വ​ൻ സ​ല്യൂ​ട്ട് ചെ​യ്യും.

കൊ​ണ്ടു​വ​രു​ന്ന പ​ച്ച​ക്ക​റി ചാ​ക്കി​ൽ വൈ​റ​സ് ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​റി​യാ​തെ അ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ക്ക​റ്റി​ൽ ച​ര​ക്കി​റ​ക്കു​ന്നു. പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ സ്വാ​ദു മാ​ത്ര​മ​ല്ല ക​രു​ത​ലും സ്നേ​ഹ​വു​മു​ണ്ടെ​ന്നു മ​ന​സ്സി​ലാ​യ​തും ഇ​പ്പോ​ഴാ​ണ്.

ഇ​ത്ത​രം എ​ത്ര​യോ സ്നേ​ഹ സ​ന്ദേ​ശ​ങ്ങ​ളും എ​നി​ക്കു കി​ട്ടു​ന്നു. ഈ ​ദു​രി​ത​കാ​ല​ത്തു ന​മു​ക്കു തു​ണ​യാ​യി നി​ൽ​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും വേ​ണ്ട​തു ന​മ്മു​ടെ ക​രു​ത​ലാ​ണ്. വ​ഴി​യി​ൽ നി​ൽ​ക്കു​ന്നൊ​രു പൊ​ലീ​സു​കാ​ര​ൻ എ​ത്ര​യോ ദി​വ​സ​മാ​യി അ​വി​ടെ വെ​യി​ല​ത്തും രാ​ത്രി​യി​ലു​മെ​ല്ലാം നി​ൽ​ക്കു​ക​യാ​ണെ​ന്നു ന​മു​ക്കോ​ർ​ക്കാം.

ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വീ​ട്ടി​ൽ​പോ​കാ​തെ ഏ​തെ​ങ്കി​ലും ബ​ഞ്ചി​ലു​റ​ങ്ങി ക്വാ​റ​ന്‍റീ​ൻ മു​റി​യി​ലേ​ക്കു വീ​ണ്ടും വീ​ണ്ടും പോ​കു​ന്ന​വ​രാ​ണു ഈ ​നാ​ടി​നെ ര​ക്ഷി​ക്കു​ന്ന​തെ​ന്നു ന​മു​ക്കോ​ർ​ക്കാം. ഇ​വ​രാ​രും ന​മ്മ​ളോ​ട് ഒ​ന്നും ചോ​ദി​ക്കു​ന്നി​ല്ലെ​ന്നും ന​മു​ക്കോ​ർ​ക്കാം. ഇ​തു തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​മാ​ണ്.

Related posts

Leave a Comment