തിരുവനന്തപുരം: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തടസമില്ലെന്ന് ആഭ്യന്തരവകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് എന്‍ഒസി പുറത്തിറക്കി. മോഹന്‍ലാല്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് നപടി.
എന്നാൽ ഇത് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. ഇതേക്കുറിച്ച് തനിക്കറിയില്ലെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കേസ് പിന്‍വ ലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല.
ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് എടുത്ത തീരുമാനത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായണം. അതിനുശേഷം മാത്രമായിരിക്കും അന്തിമതീരുമാനമെടുക്കു- മന്ത്രി പറഞ്ഞു.
എന്നാല്‍ കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച ആഭ്യന്തര വകപ്പിന്റെ കത്ത് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തരവകുപ്പ് വ്യക്ത മാക്കി.
എന്നാല്‍ വനംവകുപ്പിന് ഈ കത്ത് ലഭിച്ചട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് രണ്ടു തവണ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് പിന്‍വലിക്കാമെന്ന് ഡിജിപി നിയമോപദേശം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്ന തില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് എറണാകുളം കളക്ടര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചിരുന്നു.