മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്മ പങ്കുവച്ച് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്. അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ട് മോഹന്‍ലാല്‍ വിളിച്ച അനുഭവത്തിനൊപ്പമാണ് അദ്ദേഹം ഇതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
1993, അന്തിക്കാട്. അന്ന് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ബൗദ്ധിക വിഷയങ്ങളില്‍ അച്ഛനുമായി വഴക്കുണ്ടാക്കി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീടു വിട്ടുപോകുവാന്‍ തീരുമാനിച്ചു. അച്ഛന് ഇതൊരു തമാശയായി ആണ് തോന്നിയത്.
അച്ഛന് ഉടനെ മോഹന്‍ലാലിനെ വിളിച്ചു. ഫോണിന്റെ റിസീവര്‍ എന്റെ കൈയില്‍ തന്നിട്ട് മോഹന്‍ലാല്‍ നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അന്ന് അദ്ദേഹം ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
2020. ഇന്ന് അന്തിക്കാടിന് സമീപം എവിടെയൊ ഞാന്‍ കാര്‍ നിര്‍ത്തി. ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. എന്റെ സിനിമ അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ. അനൂപ് കുറിച്ചു.