മോഹൻലാലിന്റെ മെഗാഹിറ്റ് സിനിമയായ നരസിംഹത്തിലെ ഏറെ പ്രശസ്തമായ ഡയലോഗാണ് “നീ പോ മോനേ ദിനേശാ’ എന്നത്. സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ചിത്രത്തിൽ പലവട്ടം പറഞ്ഞ ഡയലോഗായിരുന്നു അത്. സിനിമയിറങ്ങിയ കാലത്ത് ആരാധകരും ഈ ഡയലോഗ് ഏറ്റുപറഞ്ഞിരുന്നു.
ആ ഡയലോഗ് സിനിമയിൽ വന്നതെങ്ങനെയെന്ന് സംവിധായകൻ ഷാജി കൈലാസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. കോഴിക്കോട് പ്രസ് ക്ലബിൽ നിന്നാണ് ആ ഡയലോഗ് കിട്ടുന്നത്.
കോഴിക്കോട്ട് ഉള്ളപ്പോൾ ഒഴിവുസമയങ്ങളിൽ ഞാനും രഞ്ജിത്തും കൂടി അവിടെ പോകും. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. അങ്ങനെ പോയപ്പോഴാണ് അവിടെവച്ചൊരാളെ പരിചയപ്പെടുന്നത്. അയാൾ എല്ലാവരേയും ദിനേശാ എന്നാണ് വിളിക്കുന്നത്.
ദിനേശാ ഇങ്ങ് വാ… അതിങ്ങെട് മോനേ ദിനേശാ… പുള്ളിക്കെല്ലാവരും ദിനേശൻമാരാണ്. കേട്ടപ്പോൾ അതൊന്നു പരിഷ്കരിച്ച് സിനിമയിൽ ഉപയോഗിച്ചാൽ നല്ലതായിരിക്കുമെന്ന് തോന്നി.
അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ട്രേഡ് മാർക്കാവുന്നത്- ഷാജി കൈലാസ് പറയുന്നു.