വെ​ള്ളി​ത്തി​ര​യി​ലെ​ത്താ​ൻ ഭാ​ഗ്യ​മി​ല്ലാ​തെ പോ​യ നി​ര​വ​ധി മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ണ്ട്; അ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ചി​ല ചി​ത്ര​ങ്ങ​ളി​താ…

മ​ല​യാ​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ. നി​ര​വ​ധി ഹി​റ്റു​ക​ൾ മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച മ​ഹാ​ന​ട​ൻ. മോ​ഹ​ൻ​ലാ​ൽ-​വൈ​ശാ​ഖ് കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ പു​ലി​മു​രു​ക​ൻ ആ​യി​രു​ന്നു 100 കോ​ടി ക്ല​ബി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ള സി​നി​മ.

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ 50 (ദൃ​ശ്യം),100,150 (ലൂ​സി​ഫ​ർ) കോ​ടി ക​ള​ക്ഷ​നു​ക​ൾ നേ​ടി​യ ആ​ദ്യ​സി​നി​മ​ക​ളും മോ​ഹ​ൻ​ലാ​ലി​ന്‍റെ​താ​ണ്. എ​ന്നാ​ൽ വെ​ള്ളി​ത്തി​ര​യി​ലെ​ത്താ​ൻ ഭാ​ഗ്യ​മി​ല്ലാ​തെ പോ​യ നി​ര​വ​ധി മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ചി​ല ചി​ത്ര​ങ്ങ​ളി​താ.

1. ബ്ര​ഹ്മ​ദ​ത്ത​ൻ

അ​ടി​വേ​രു​ക​ൾ, ദൗ​ത്യം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​നി​ൽ വ​ക്കം സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ബ്ര​ഹ്മ​ദ​ത്ത​ൻ. ക​മ​ല​ഹാ​സ​ൻ നാ​യ​ക​നാ​യ സൂ​ര​സം​ഹ​രാം എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സി​നി​മ​യെ​ടു​ത്ത​ത്.

എ​ന്നാ​ൽ തി​ര​ക്ക​ഥ​യി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ വ​ന്ന​തോ​ടെ ചി​ത്രം മു​ന്നോ​ട്ടു പോ​യി​ല്ല. പി​ന്നീ​ട് സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ഐ ​വി ശ​ശി സി​നി​മ സം​വി​ധാ​നം ചെ​യ്തെ​ങ്കി​ലും ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു.

2. ഓ​സ്ട്രേ​ലി​യ

മോ​ഹ​ൻ​ലാ​ൽ, ശ​ങ്ക​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജീ​വ് അ​ഞ്ച​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ. ര​മ്യ കൃ​ഷ്ണ​നാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. കാ​ർ റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ് ചി​ത്രം പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ബ​ജ​റ്റ് താ​ങ്ങാ​നാ​വാ​തെ ചി​ത്രം തൊ​ട്ട​ടു​ത്ത വ​ർ​ഷ​ത്തി​ലേ​ക്ക് നീ​ട്ടി​വെ​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് ചി​ത്രം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. ഒ​ടു​വി​ൽ രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ത​ന്നെ ചി​ത്ര​മാ​യ ബ​ട്ട​ർ ഫ്ളൈ​സി​ൽ ഈ ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

3. സ്വ​ർ​ണ​ച്ചാ​മ​രം

രാ​ജീ​വ് നാ​ഥ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് സ്വ​ർ​ണ​ച്ചാ​മ​രം. ശി​വാ​ജി ഗ​ണേ​ശ​നും മോ​ഹ​ൻ​ലാ​ലു​മാ​യിരുന്നു ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മു​ന്നോ​ട്ട് പോ​യി​ല്ല. പി​ന്നീ​ട് ഈ ​ചി​ത്ര​ത്തി​നു മോ​ഹ​ൻ​ലാ​ലും ശി​വാ​ജി ഗ​ണേ​ഷ​നും ന​ൽ​കി​യ ഡേ​റ്റ് ഉ​പ​യോ​ഗി​ച്ച് പ്ര​താ​പ് പോ​ത്ത​ൻ ഒ​രു യാ​ത്രാ​മൊ​ഴി എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

4. സ്വ​പ്ന​മാ​ളി​ക

മോ​ഹ​ൻ​ലാ​ലി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി കെ.​എ. ദേ​വ​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് സ്വ​പ്ന​മാ​ളി​ക. മോ​ഹ​ൻ​ലാ​ൽ ത​ന്നെ ക​ഥ എ​ഴു​തി​യ ചി​ത്രം പ​ക്ഷേ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​വാ​തെ പോ​വു​ക​യാ​യി​രു​ന്നു.

5. ച​ക്രം

മോ​ഹ​ൻ​ലാ​ൽ, ദി​ലീ​പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ച​ക്രം. പ​ക്ഷേ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ചി​ത്രം ന​ട​ക്കാ​തെ പോ​യി. പി​ന്നീ​ട് ലോ​ഹി​ത​ദാ​സ് പൃ​ഥ്വി​യെ​യും , മീ​ര ജാ​സ്മി​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ച​ക്രം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.
-പി.ജി

Related posts

Leave a Comment