ഒരുതവണ പുലിമുരുകൻ എന്ന ചിത്രത്തിലെ സംഘട്ടന രംഗം ലൈവായി വേദിയിൽ അവതരിപ്പിച്ചു. അതും സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ.
കണക്കുകൂട്ടലുകൾ ഒന്നുപിഴച്ചാൽ അപകടം സംഭവിക്കാം. പീറ്റർ ഹെയ്ൻ പോലും അത് വേദിയിൽ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് ഓർമിപ്പിച്ചു.
ലാലേട്ടൻ പിന്മാറിയില്ല. ആ ഷോ ഫിലിം അവാർഡുകളിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നും ഇതേ ചോദ്യം പലരും ചോദിച്ചു.
ലാലേട്ടന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ, പണമുണ്ടാക്കാനോ പ്രശസ്തിയുണ്ടാക്കാനോ ഇനി ലാലേട്ടന് ഇതൊന്നും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, എന്നല്ല ആവശ്യമില്ല എന്നതുതന്നെയാണ് സത്യം.
ഇങ്ങനെയൊക്കെയാണ് ലാലേട്ടൻ. ഈ ചോദ്യവും ഉത്തരവും നമ്മളുടേതാണ്. ലാലേട്ടന്റെ മുന്നിൽ ഇത് രണ്ടും ഇല്ല. കലയാണ് കലാകാരനാണ്, യാത്ര മുന്നിലേക്കു തന്നെയാണ്.
-