തൃശൂർ: അനേകം ഹിറ്റ് സിനിമാഗാനങ്ങൾ അണിയിച്ചൊരുക്കിയ സംഗീത സംവിധായകൻ മോഹൻ സിത്താര ഇതാദ്യമായി സിനിമ സംവിധാനം ചെയ്യുന്നു.
മോഹൻ സിത്താര തന്നെ കഥയും തിരക്കഥയും എഴുതിയ ”ഐ ആം സോറി’ എന്ന സിനിമയാണ് സംവിധാനം ചെയ്യുന്നത്.
മ്യൂസിക്കൽ ലൗ സ്റ്റോറിയാണിത്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളെയും പ്രാധാന്യത്തോടെ ബിഗ് സ്ക്രീനിൽ എത്തിക്കുന്ന സിനിമയാണിതെന്നു മോഹൻ സിത്താര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിത്താര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, എം.ബി. മരുകൻ എന്നിവർ ചേർന്നാണു സിനിമ നിർമിക്കുന്നത്.
രജിത് ടി. നന്ദനം ഛായാഗ്രഹണം നിർവഹിക്കും. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണു നിർവഹിക്കുന്നത്.