വടക്കാഞ്ചേരി: പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികൾക്കുണ്ടായ നഷ്ടം എങ്ങനെ പരിഹരിക്കാമെന്ന കാര്യം സർക്കാർ ഗൗരമായി പരിഗണിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പലിശരഹിത വായ്പാ പദ്ധതി, പ്രത്യേക പാക്കേജ് ഇൻഷ്വറൻസ് എന്നിവയെ കുറിച്ചും സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾഹമീദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.അസീസ് എന്നിവർ മന്ത്രിയെ നേരിൽ കണ്ടു നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്.
വ്യാപാരികൾക്കുണ്ടായ നഷ്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കണകാക്കുമെന്നും മന്ത്രി അറിയിച്ചു.വ്യാപാരികൾ ക്യത്യമായ കണക്കുകളും അതുമായി ബന്ധപ്പെട്ട ഫോട്ടോകളും നൽകണം. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് അഞ്ചു വർഷത്തേക്ക് ഒരുമിച്ച് പുതുക്കാനുള്ള നടപടി ഉടൻ നടപ്പാക്കുമെന്നും മന്ത്രി ഭാരവാഹികളെ അറിയിച്ചു.