ടി​പി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കി​യ മൊ​യ്തു താ​ഴ​ത്ത് മു​സ്‌​ലിം ലീ​ഗി​ൽ; ഇ​പ്പോ​ഴും താ​ൻ ഭീ​ഷ​ണി​യു​ടെ ന​ടു​വി​ൽ

ക​ണ്ണൂ​ർ: കൊ​ല്ല​പ്പെ​ട്ട ആ​ർ​എം​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ജീ​വി​തം അ​ഭ്ര​പാ​ളി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​യക​ൻ മൊ​യ്തു​ താ​ഴ​ത്ത് ഇ​നി ഹ​രി​ത രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കും. ‌ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര മു​ട്ടു​ങ്ങ​ലി​ൽ ന​ട​ന്ന മു​സ്‌​ലിം ലീ​ഗ് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ലീ​ഗ് നേ​താ​വ് ഷാ​ഫി ചാ​ലി​യം അം​ഗ​ത്വം ന​ൽ​കി മൊ​യ്തു താ​ഴ​ത്തി​നെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

നേ​ര​ത്തെ സി​പി​എ​മ്മി​ലാ​യി​രു​ന്ന മൊ​യ്തു താ​ഴ​ത്ത് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ത്തെത്തുട​ർ​ന്ന് സി​പി​എ​മ്മു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല​ട​ക്കം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചിരുന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മൊ​യ്തു താ​ഴ​ത്ത് കൈ​ര​ളി ചാ​ന​ലി​ലും ഇന്ത്യ വിഷനിലും ദർശന ടിവിയിലും വിവിധ ജനപ്രിയ പരിപാടിക ളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെക്കു​റി​ച്ച് സി​നി​മ​യെ​ടു​ത്ത വി​രോ​ധ​ത്തി​ൽ ഇ​പ്പോ​ഴും താ​ൻ ഭീ​ഷ​ണി​യു​ടെ ന​ടു​വി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് മൊ​യ്തു താ​ഴ​ത്ത് പ​റ​ഞ്ഞു.

നേ​ര​ത്തെ ക​ണ്ണൂ​രി​ൽ കു​ടും​ബ​മാ​യി താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ ഭീ​ഷ​ണി കാ​ര​ണം താ​മ​സസ്ഥ​ല​ത്തുനി​ന്ന് ഇ​റ​ക്കി​വി​ട്ട​തു​ൾ​പ്പെ​ടെ​യു​ള്ള തി​ക്ത​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ക​രി​ന്പ​ട്ടി​ക​യി​ലാ​ണ് താ​നി​പ്പോ​ഴുമെന്നും മൊ​യ്തു താ​ഴ​ത്ത് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment