മലപ്പുറത്ത് തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന് കുട്ടിയ്ക്ക് നാട്ടുകാരുടെ മുട്ടന്‍ പണി. മൊയ്തീനിലൂടെ കുപ്രസിദ്ധി നേടിയ തൃത്തലയെ നാട്ടുകാരാണ് വീട്ടുകാര്‍ക്കും പീഡകനും ജീവിതകാലം മുഴുവന്‍ ഓര്മിക്കാനുള്ള പണി നല്‍കിയത്. ഇയാളുടെ വീടിനു മുന്നിലെ ബസ് സ്റ്റോപ്പിന്റെ പേര് മാറ്റുകയാണ് നാട്ടുകാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്.
ഇപ്പോള്‍ മൊയ്തീന് പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന് പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടത്.’
കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന് കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന ചോദ്യത്തിന് ഉത്തരമായി ബാലപീഡനത്തിന്റെ കഥ സമൂഹത്തില്‍ ഉയര്‍ന്നു നില്ക്കും. വീട്ടുകാര്‍ എന്തു പിഴച്ചെന്ന ചോദ്യമുയരുന്നുണ്ടെങ്കിലും പീഡകര്‍ക്ക് ഇതൊരു പാഠമാകട്ടെയെന്നാണ് നാട്ടുകാരുടെ പക്ഷം.