മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമകളിലെ പ്രണയ സംഭാഷണങ്ങൾ എത്രയെണ്ണമുണ്ടെ ന്ന് എണ്ണിയാൽ തീരില്ല.
അതിൽ മികച്ചതെന്ന് തോന്നിയ പത്തു പ്രണയ ഡയലോഗുകൾ ഇതാ… ഏതു സിനിമയിലേതാണെന്നു കണ്ടെ ത്തുക…
1. ഏഴ് രാത്രികളും ഏഴ് പകലുകളും നീണ്ട പീഡനങ്ങൾക്കൊടുവിൽ അവർ എനിക്കെന്റെ ശബ്ദം തിരികെ തന്നു. ഒരു വ്യവസ്ഥയിൽ, എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. നിന്നോട് സംസാരിക്കാനാണെങ്കിൽ എനിക്ക് ശബ്ദം എന്തിന്?.
2. ഞാൻ എപ്പോഴും ഓർക്കും, ഓരോ മുഖം കാണുന്പോഴും ഓർക്കും. മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ട ിരിക്കുകയല്ലേ… അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കും. മറക്കുമായിരിക്കും അല്ലേ… പിന്നെ മറക്കാതെ… പക്ഷേ എനിക്ക് മറക്കണ്ട .
3. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്തു പൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോയെന്നും നോക്കാം… അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം നൽകാം..
4. ഒരു നൂറ് തവണ കേൾക്കാൻ ആഗ്രഹിച്ച ചോദ്യമാണിത്..
5. ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും…അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.
6. നിനക്കെന്നെ കാണണമെന്ന് തോന്നുന്പോൾ…നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക…ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം…അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാകും..
7. നിനക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാ പരിശുദ്ധിയോടും കൂടി നീ ഇപ്പോഴും എന്റെ മനസിലുണ്ട ്…വെറുത്ത്… വെറുത്ത്… വെറുപ്പിന്റെ അവസാനം… എനിക്കിപ്പോ കുട്ടിശങ്കരനോട് സ്നേഹമാണ്…
8 വെള്ളമില്ലാതെ, ഉൗണും ഉറക്കവുമില്ലാതെ… ഒരു നൂറു വർഷം, നിന്നെ നോക്കി ഇരിക്കാൻ പറ്റും എനക്ക്…
9. ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ… കാഞ്ചന മൊയ്തീനുള്ളതാ… ഇത് മൊയ്തീന്റെ വാക്കാ… വാക്കാണ് ഏറ്റവും വലിയ സത്യം.
10. എങ്കിലേ… എന്നോട് പറ ഐ ലവ് യൂ ന്ന്…