ലൂയി വിറ്റോണിന്റെ ബാഗുകൾ എന്നും നവമാധ്യമങ്ങളിൽ വൈറലാണ്. ആഡംബര ബാഗ് നിർമിക്കുന്നതിൽ ലൂയി വിറ്റോൺ മുൻപന്തിയിലാണ്.
വിമാനത്തിന്റെ ആകൃതിയുള്ള ബാഗാണ് ലൂയി വിറ്റൻ പുതുതായി അവതരിപ്പിച്ചത്. പതിവുപോലെ ഇതും ശ്രദ്ധ നേടി.
ലൂയി വിറ്റോണിന്റെ 2021 വിന്റർ കലക്ഷനിലാണ് ഈ ലെതർ ബാഗ് ഇടം പിടിച്ചത്. അമേരിക്കൻ ഡിസൈനർ വിർജിൽ അബ്ലോഹ് ആണു ബാഗ് ഡിസൈന്‍ ചെയ്തത്.
‘പറക്കും ബാഗ്’ എന്ന പേരിൽ ഫാഷന്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും ഈ ആഡംബര ബാഗ് ശ്രദ്ധ നേടിയിരിക്കുകയാണ്. വിമാനത്തിന്റെ ചിറകുകള് ഉള്‍പ്പെടെ ബാഗിന്റെ ഡിസൈനില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
39,000 ഡോളർ ആണു ബാഗിന്റെ വില. ഏകദേശം 30 ലക്ഷം രൂപ! ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകൾ നിരവധി ബാഗുകൾ മുന്‍പും ലൂയി വിറ്റോൺ അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ ബാഗിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ബാഗ് മേടിക്കുന്ന പൈസയുണ്ടെങ്കിൽ ശരിക്കുമുള്ള വിമാനം വാങ്ങാമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.