തൃശൂര്‍: പീഡകര്‍ക്കു മുമ്പില്‍ ഡോക്ടര്‍മാര്‍ക്കും രക്ഷയില്ല. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥിനായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ സീനിയര്‍ ഡോക്ടര്‍ ശ്രമിച്ചുവെന്ന് വാര്‍ത്ത. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തീയ്യറ്ററിലായിരുന്നു സംഭവം. തന്നോടു സഹകരിച്ചാല്‍ മാര്‍ക്ക് കൂട്ടിയിടാമെന്ന് പറഞ്ഞ് സീനിയര്‍ ഡോക്ടര്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ തൊട്ടുരുമ്മുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളം കൂട്ടിയതിനെത്തുടര്ന്നെത്തിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ രക്ഷപെടാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടറെ തടഞ്ഞു.
അധ്യാപകന് കൂടിയായ ഞരമ്പുരോഗി ഡോക്ടര്‍ക്കു മേല്‍ വിദ്യാര്‍ഥികള്‍ കൈവയ്ക്കാനൊരുങ്ങിയെങ്കിലും മറ്റുള്ളവര്‍ ഇടപെട്ടതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി പ്രിന്‍സിപ്പലിനും പോലീസിനും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഇന്നു സമരം ചെയ്യും. സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ ഹബീദ് മുഹമ്മദിനെതിരെയാണ് പരാതി. വിദ്യാര്‍ഥിനിയുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിക്കുകയും രാത്രി എട്ടുമണി വരെ ജോലിയെടുത്താല്‍ പുതിയ ചില ചികിത്സാരീതികള്‍ പഠിപ്പിച്ചു തരാമെന്നും ഇയാള്‍ പറഞ്ഞതായി വിദ്യാര്‍ഥിനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റാരോടും ഇക്കാര്യം പറയരുതെന്നും തിയറി പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിത്തരാമെന്നും ഇയാള്‍ പറഞ്ഞെന്നും വിദ്യാര്‍ഥിനി ആരോപി്ക്കുന്നു.
ബഹളം കേട്ട് കൂടുതല്‍ വിദ്യാര്‍ഥികളെത്തിയതോടെ ശസ്ത്രക്രിയ വേഗം തീര്‍ത്ത് ഡോക്ടര്‍ പുറത്തിറങ്ങുകയായിരുന്നു. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നാണ് വിവരം. കൂടുതല്‍ വിദ്യാര്‍ഥികള്‍ സമാന പരാതിയുമായി രംഗത്തെത്തുമെന്നും സൂചനയുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു ശിക്ഷാനടപടിയുടെ ഭാഗമായാണ് ഇയാളെ സ്ഥലം മാറ്റുന്നത്. പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ രഹസ്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റം. ചില മന്ത്രിമാരുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഈ ഡോക്ടറെന്നും സൂചനയുണ്ട്.