കൊച്ചു കുട്ടിയെ കാറിന്റെ ഡിക്കിയിൽ ഇട്ട് വളർത്തി ക്രൂരത കാട്ടിയ യുവതിക്ക് 2 വർഷത്തെ ജയിൽ ശിക്ഷ. പാരീസിലാണ് സംഭവം. റോസ മരിയ ഡിക്രൂസ എന്ന യുവതിയാണ് തന്റെ രണ്ടു വയസുകാരനായ മകനോട് ഇത്തരത്തിൽ ക്രൂരത കാട്ടിയത്.
അഞ്ച് വർഷങ്ങൾക്കു മുമ്പ് കാർ നന്നാക്കാനെത്തിയ മെക്കാനിക്കാണ് ഡിക്കിക്കുള്ളിൽ നരകിച്ചു കഴിഞ്ഞ കുട്ടിയെ കണ്ടത്. തുടർന്ന് അവർ അറിയിച്ചതനുസരിച്ചെത്തിയ പോലീസെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഇവർക്ക് വേറെ മൂന്നുമക്കൾ കൂടിയുണ്ട്. ഇവർ നാലാമത് ഗർഭംധരിച്ചതും പ്രസവിച്ചതും ഭർത്താവിനെ അറിയിച്ചിരുന്നില്ല. ആവശ്യത്തിന് ഭക്ഷണവും സംരക്ഷണവും നൽകാതെ വളർന്ന ഈ കുട്ടിക്ക് മാനസിക-ശാരീരിക വൈകല്യങ്ങളുണ്ട്. ഇപ്പോൾ ഏഴു വയസായ കുട്ടി ഒരു സംരക്ഷണ കേന്ദ്രത്തിലാണ് വളരുന്നത്.