ഒരു അമ്മ തന്റെ കുട്ടിയെ വെള്ളക്കെട്ടിലേക്ക് വലിച്ച് എറിയുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. ഒരു വഴിവക്കിൽ നിൽക്കുകയായിരുന്ന മൂന്നു സ്ത്രീകളിൽ ഒരാളാണ് കരഞ്ഞുകൊണ്ടിരുന്ന തന്റെ കുട്ടിയെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടിയുടെ അമ്മ തന്നെയാണ് ഈ ക്രൂരത കാട്ടിയതെന്ന് പിന്നീട് പോലീസാണ് വ്യക്തമാക്കിയത്.
തന്റെ കൈയ്യിൽ ഈ ഇവർ ബലമായി പിടിക്കുന്പോൾ കുട്ടി പിടിവിടുവിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ ബലം പ്രയോഗിക്കുകയായിരുന്നു. തുടർന്നാണ് വെള്ളക്കെട്ടിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞത്. കുട്ടി വെള്ളത്തിൽ കിടക്കുന്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഓടിച്ചെന്ന് കുട്ടിയെ കൈപിടിച്ച് കരയിലേക്കു കയറ്റുകയായിരുന്നു.
ഈ സമയം ഇവിടേക്ക് ഓടി വന്നയൊരാൾ കുട്ടിയുടെ അമ്മയെ മർദ്ദിക്കുന്നതും ഇവർക്കു നേരെ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടി വീണതിനു സമീപം വലിയൊരു കോണ്ക്രീറ്റ് പാളി ഉണ്ടായിരുന്നു. അതിലേക്ക് അണ് വീണതെങ്കിൽ ഗുരുതരമായ പരിക്ക് ഈ കുട്ടിക്ക് സംഭവിച്ചിരുന്നേനെ.